ശക്തമായ മഴയ്‌ക്ക്‌ സാധ്യത: ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള ജില്ലകൾക്ക് യെല്ലോ അലേർട്ട് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പിനു സമാനമായ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ളിടങ്ങളിൽ മഞ്ഞ ജാഗ്രതയുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം. നവംബർ മൂന്നു വരെ കേരളതീരത്തും നാലു വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.