ന്യൂനമർദം ദുർബലമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

ശക്തമായ പേമാരിക്കും ശേഷം കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയിൽ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണിൽ രാത്രി വെള്ളം ഇരച്ചുകയറി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മീനച്ചിലാറിലെയും മണിമലയാറിലെയും ജലനിരപ്പ് താഴ്ന്നു വരുകയാണ്. ചേരിപ്പാട്, തീക്കോയി, മുണ്ടക്കയം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്കും താഴെയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.