വി. ഇഗ്നേഷ്യസ് ലയോളയുടെ അഞ്ച് ഉദ്ധരണികൾ

1490 -ൽ സ്പെയിനിൽ ജനിച്ച ഇഗ്നേഷ്യസ്, മുതിർന്നപ്പോൾ ഒരു സൈനികനായി. യുദ്ധത്തിൽ പങ്കെടുക്കുന്നതിനിടയിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും അതേ തുടർന്ന് വിശ്രമത്തിലാവുകയും ചെയ്തു. ഈ വിശ്രമവേള അദ്ദേഹത്തിന്റെ മാനസാന്തരത്തിലേക്ക് വഴിതെളിച്ചു. കാരണം, ഈ സമയത്ത് നിരവധി വിശുദ്ധരുടെ ജീവിതവും ക്രിസ്തുവിന്റെ ജീവിതവും വായിക്കാനും ധ്യാനിക്കാനും അദ്ദേഹത്തിന് ഇടയായി. സുഖപ്രാപ്തിക്കു ശേഷം മോണ്ട്സെറാത്തിലെ പ്രസിദ്ധമായ ബെനഡിക്റ്റൈൻ ആശ്രമത്തിലേക്ക് ഒരു തീർത്ഥാടനം നടത്തിയ ശേഷം ക്രിസ്തുവിനെ അനുഗമിക്കാൻ അദ്ദേഹം തീരുമാനിച്ചു.

1534 -ൽ ഇഗ്‌നേഷ്യസ് ‘ജെസ്യൂട്ടുകൾ’ എന്നറിയപ്പെടുന്ന ‘സൊസൈറ്റി ഓഫ് ജീസസ്’ എന്ന സന്യാസ സഭ സ്ഥാപിച്ചു. 1540 -ലാണ് ഈ സമൂഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ഇഗ്നേഷ്യസ് ലയോള 1556 -ൽ അന്തരിച്ചു. ഫ്രാൻസിസ് മാർപാപ്പ സൊസൈറ്റി ഓഫ് ജീസസിലെ അംഗമാണ്. അദ്ദേഹത്തിന്റെ ആത്മീയശൈലികളും ധ്യാനരീതികളും ഇന്നും സഭയിൽ അനുഷ്ഠിച്ചുപോരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ അഞ്ച് ഉദ്ധരണികൾ ചുവടെ ചേർക്കുന്നു.

1. ദൈവത്തിന് നമ്മോടുള്ള സ്നേഹം അനന്തമായതിനാൽ നമുക്ക് എപ്പോഴും കൂടുതൽ പൂർണ്ണമായി സ്നേഹിക്കാൻ കഴിയും.

2. ഹൃദയത്തിൽ ദൈവത്തെ വഹിക്കുന്ന ഒരാൾ എവിടെ പോയാലും അവിടെ സ്വർഗ്ഗമാകും.

3. നിങ്ങൾ രഹസ്യമായി എന്തെങ്കിലും സംസാരിക്കുമ്പോൾ നിങ്ങൾ ലോകം മുഴുവനോടുമായി സംസാരിക്കുന്നതുപോലെ സംസാരിക്കുക.

4. മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കാതെ ഒരാൾ സ്വയം നന്നാകാൻ തുടങ്ങിയില്ലെങ്കിൽ അവൻ തന്റെ സമയം പാഴാക്കുകയാണ്.

5. കുറച്ച് സംസാരിക്കുക; കൂടുതൽ ശ്രവിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.