വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ, കുടുംബത്തെക്കുറിച്ചുള്ള ഉദ്ധരണികൾ

ഓരോ കുടുംബവും ഭൂമിയിലെ സ്വർഗ്ഗമാണ്. കുടുംബജീവിതത്തിന്റെ പ്രാധാന്യം ഏറെ ഉയർത്തിക്കാട്ടിയ ഒരു മാർപാപ്പയായിരുന്നു വി. ജോൺപോൾ പാപ്പാ. അദ്ദേഹം കുടുബത്തെക്കുറിച്ച് പറയുന്ന പ്രധാനപ്പെട്ട പത്ത് ഉദ്ധരണികൾ ഇതാ…

1. ക്രിസ്തീയ ദാമ്പത്യം മറ്റു കൂദാശകളെപ്പോലെ തന്നെ ആളുകളെ വിശുദ്ധീകരിക്കുക, ക്രിസ്തുവിന്റെ ശരീരം പണിയുക, ദൈവത്തെ ആരാധിക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. യേശുക്രിസ്തുവിലും സഭയിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു കൂദാശയാണ് വിവാഹം.

2. ഒരു സമൂഹത്തിൽ, സ്നേഹത്താൽ സ്ഥാപിതമായതും ജീവൻ നൽകുന്നതുമാണ് കുടുംബം. ഭാര്യാഭർത്താക്കന്മാർ, മാതാപിതാക്കൾ, കുട്ടികൾ, ബന്ധുക്കൾ എല്ലാവരും ചേർന്ന സ്നേഹം നിറഞ്ഞ ഭൂമിയിലെ സ്വർഗ്ഗമാണ് ഓരോ കുടുംബവും.

3. സന്തോഷകരമായ ഒരു കുടുംബം നിലനിർത്താൻ മാതാപിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും ധാരാളം ശ്രദ്ധ ആവശ്യമാണ്. കുടുംബത്തിലെ ഓരോ അംഗവും വ്യത്യസ്തമായ രീതിയിൽ മറ്റുള്ളവരുടെ സേവകനാകണം.

4. വിവാഹം എന്നത് പരസ്പരദാനത്തെ സൂചിപ്പിക്കുന്നതും ഉൾക്കൊള്ളുന്നതുമായ ഒരു ഇച്ഛാശക്തിയാണ്. അത് ജീവിതപങ്കാളികളെ ഒന്നിപ്പിക്കുകയും അവരുടെ ആത്മാക്കളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

5. ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യം, നാം ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുന്നു എന്നതാണ്. അതിനാൽ പകരമായി നാം യേശുവിനെ സ്നേഹിക്കണം. യേശുവിന്റെ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റെല്ലാം രണ്ടാമതാണ്. യേശുവിന്റെ സ്നേഹം ഉൾക്കൊള്ളാത്ത എല്ലാം ഉപയോഗശൂന്യമാണ്.

6. കുടുംബം നശിക്കുമ്പോൾ രാഷ്ട്രം നശിക്കുന്നു. അതുപോലെ നമ്മൾ ജീവിക്കുന്ന ലോകം മുഴുവൻ നശിക്കുന്നു. കുടുംബം നശിക്കുമ്പോൾ ഒരു രാഷ്ട്രം നശിക്കാൻ തുടങ്ങുന്നു. അത് നമ്മൾ ജീവിക്കുന്ന ലോകം മുഴുവൻ നഷ്ടപ്പെടുവാൻ കാരണമാകും.

7. ത്യാഗവും സ്വയംപരിത്യാഗവും ഇല്ലാതെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹം കെട്ടിപ്പടുക്കാൻ കഴിയില്ല.

8. ജീവിതം ഒരു നിധി മനുഷ്യനെ ഭരമേല്പിച്ചിട്ടുണ്ട്. അത് നഷ്ടപ്പെടുത്തരുത്. ഒരു പ്രതിഭയെന്ന നിലയിൽ അത് നന്നായി ഉപയോഗിക്കണം.

9. കുടുംബജീവിതത്തിന്റെ സന്തോഷം അനുഭവിക്കാൻ ചിലപ്പോഴൊക്കെ സാധിക്കാതെ വരുന്നത് സ്വാർത്ഥരായി തീരുന്നതുകൊണ്ടാണ്.

10. സ്നേഹിക്കുന്നവർക്കു വേണ്ടി സ്വയം മുറിയപ്പെടാൻ കഴിയുന്നവർക്കു മാത്രമേ മറ്റുള്ളവരിൽ നിന്ന് സ്നേഹം ആഗ്രഹിക്കാൻ അവകാശമുള്ളൂ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.