മാതൃകാ പ്രവര്‍ത്തനങ്ങളുമായി പുതുവേലി അതിരൂപതയിലെ ഏറ്റവും മികച്ച കെ.സി.സി യൂണിറ്റ്  

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ അതിരൂപതയിലെ ഏറ്റവും മികച്ച യൂണിറ്റായി പുതുവേലി യൂണിറ്റിനെ തെരഞ്ഞെടുത്തു. ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റിയിലാണ് 2021-22 വര്‍ഷത്തെ മികച്ച യൂണിറ്റായി പുതുവേലിയെ പ്രഖ്യാപിച്ചത്.

ഇടവകയിലെ എല്ലാ അംഗങ്ങളെയും കെ.സി.സി- യില്‍ അംഗങ്ങളാക്കി സമ്പൂര്‍ണ്ണ കെ.സി.സി അംഗത്വം നേടിയ അതിരൂപതയിലെ ഏക ഇടവകയാണ് പുതുവേലി. കൂടാതെ, ‘തൊമ്മന്റെ വീട്’ ഭവനനിര്‍മ്മാണ പദ്ധതിയിൽ ഉള്‍പ്പെടുത്തി രണ്ടു പുതിയ ഭവനങ്ങളും പുതുവേലി യൂണിറ്റ് നിര്‍മ്മിച്ചുനല്‍കി. കൂടാതെ, സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാദര്‍ശന്‍ – പഠനോപകരണ വിതരണ പദ്ധതി, വിദ്യാഭ്യാസ സഹായപദ്ധതി എന്നിവയും കോവിഡ് കാലഘട്ടത്തില്‍ ഭക്ഷണ കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും യൂണിറ്റ് നടപ്പിലാക്കിയിരുന്നു.

തേറ്റമല യൂണിറ്റ് രണ്ടാം സ്ഥാനവും ചങ്ങലേരി മൂന്നാം സ്ഥാനവും സ്വന്തമാക്കി. മികച്ച ഫൊറോനയായി കിടങ്ങൂര്‍ ഫൊറോനയെ തെരഞ്ഞെടുത്തു. പെരിക്കല്ലൂര്‍ ഫൊറോന രണ്ടാം സ്ഥാനം നേടി. വിദഗ്ദ്ധരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ബിനോയി ഇടയാടിയില്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.