പുതുഞായർ തിരുനാൾ ഇന്ന്; മലയാറ്റൂരിലേക്ക് വിശ്വാസികൾ

അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർത്തോമ്മാ ശ്ലീഹായുടെ പുതുഞായർ തിരുനാൾ ഇന്ന് നടക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തിരുനാൾ ആഘോഷം. പ്രധാന ദിനമായ ഇന്ന് വിശ്വാസികളുടെ വൻ തിരക്ക് പ്രതീക്ഷിക്കുന്നു.

രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ മാത്രമേ കുരിശുമുടി കയറാൻ അനുവാദമുള്ളൂ. അദ്‌ഭുത നീരുറവയിൽ നിന്ന് വെള്ളം കോരിയെടുക്കുന്നതിന് അനുവാദമുണ്ടായിരിക്കുകയില്ല. തീർഥാടകർ രജിസ്‌ട്രേഷൻ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്ത്, മാസ്ക് ധരിച്ച്, അകലം പാലിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് വേണം മലകയറേണ്ടതെന്ന് വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.