ചിന്തകളെയും മനസിനെയും വിശുദ്ധീകരിക്കാം ഈ പ്രാർത്ഥനയിലൂടെ

ചില അവസരങ്ങളിൽ നമ്മുടെ തന്നെ മനസായിരിക്കും നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ശത്രു. ദൈവത്തിനു മാത്രമേ നമ്മുടെ മനസിനെ ശുദ്ധീകരിക്കുവാൻ സാധിക്കുകയുള്ളൂ. പാപകരമായ ഒരു സ്ഥലമോ സാഹചര്യമോ ഒഴിവാക്കാൻ എളുപ്പമാണ്. എന്നാൽ നമ്മുടെ ചിന്തയിലും ഭാവനയിലും കടന്നുവരുന്ന പാപകരമായവ ഒഴിവാക്കാൻ ദൈവകൃപ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.

നമ്മുടെ ചിന്തയെ മലിനമാക്കുന്നത് നാം കാണുന്നതോ കേൾക്കുന്നതോ വായിക്കുന്നതോ അങ്ങനെ എന്തുമാകാം. ഈ ആധുനിക ലോകത്തിൽ നമ്മുടെ മനസിനെ മലിനമാക്കാവുന്ന സാഹചര്യങ്ങൾ ഇരട്ടിയാണ്. അവയെ തരണം ചെയ്യുവാൻ സ്വർഗീയസഹായം കൂടിയേ തീരൂ. നമ്മുടെ മനസിനെ ശുദ്ധീകരിക്കുവാനും മനസിനെ അലട്ടുന്ന തെറ്റായ ചിന്തകളെ തുരത്തുവാനും പ്രാർത്ഥന നമ്മെ സഹായിക്കും. അതിനായി ആഗ്രഹിച്ച് പ്രാർത്ഥിക്കുക. തുറന്ന മനസോടെ നാം പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമ്മുടെ പ്രാർത്ഥന കേട്ട് നമുക്ക് ഉത്തരമരുളും. ദൈവത്തോടൊപ്പം നമുക്ക് എല്ലാം സാധ്യമാണ്. നമ്മെ ഇതിനായി സഹായിക്കുന്ന മനോഹരമായ ഒരു പ്രാർത്ഥനയിതാ…

“ഈശോയേ, അങ്ങിൽ നിന്നും എന്നെ വേർതിരിക്കുവാൻ ലോകത്തിന്റെ ശക്തികൾക്ക് എന്നെ വിട്ടുകൊടുക്കരുതേ. ലോകത്തിന്റെ ആകർഷണങ്ങൾക്കോ ബുദ്ധിയുടെ മിഥ്യാധാരണകൾക്കോ ഭാവനയുടെ അലഞ്ഞുതിരിയലുകൾക്കോ എന്റെ ഹൃദയത്തിൽ സ്ഥാനം കൊടുക്കുവാൻ ഇടയാക്കരുതേ. ദുഷ്ചിന്തകളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും എന്റെ മനസിനെ കാത്തുകൊള്ളണമേ. വിശുദ്ധ കുർബാനയുടെ ശക്തിയാൽ നിരന്തരം എന്നെ സംരക്ഷിക്കേണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.