കൊറോണ കാലത്ത് മരണത്തെ ഭയന്നവർക്കു മറുപടിയുമായി  പുണ്യാളൻ വീണ്ടുമെത്തി 

കൊറോണയെ പേടിക്കുന്ന മനുഷ്യൻ, അനുദിനം വർധിച്ചു വരുന്ന രോഗികളുടെ എണ്ണവും മരണവും കണ്ട് ദൈവത്തെ പഴിച്ചു. എന്തിനാ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം എന്ന് ദൈവത്തോട് പിറു പിറുത്തു. സത്യത്തിൽ ഇത് ദൈവത്തിന്റെ പരീക്ഷണമാണോ? കൊറോണ കൊണ്ടുവന്നത് ദൈവമല്ലല്ലോ മനുഷ്യനല്ലേ. എങ്കിലും മരുന്ന് കണ്ടു പിടിക്കാൻ ദൈവത്തിനു ഒന്ന് സഹായിക്കാമായിരുന്നു എന്ന മനുഷ്യരുടെ ന്യായത്തിനു ഉത്തരവുമായി എത്തിയിരിക്കുകയാണ് പുണ്യാളൻ. പടക്കം വച്ച കൈതച്ചക്ക കഴിച്ചു ചരിഞ്ഞ തള്ളയാനയും തള്ളയാനയുടെ വയറ്റിൽ ലോകം കാണാതെ മടങ്ങിയ കുട്ടിയാനയും സമൂഹത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തെളിക്കുന്ന സാഹചര്യത്തിൽ അതിലും ഗൗരവമേറിയ വിഷയത്തെ പ്രതിപാദിക്കുന്ന പുണ്യാളന്റെ വാക്കുകൾക്കു കാതോർക്കാം…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.