പുളിങ്കുന്ന് വലിയപള്ളിയിൽ മൂന്നുനോമ്പാചരണവും മധുരക്കറിനേർച്ചയും

ആലപ്പുഴ കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ പുളിങ്കുന്ന് സെൻ്റ് മേരീസ് വലിയപള്ളിയിൽ മൂന്നുനോമ്പാചരണവും മധുരക്കറിനേർച്ചയും 2018 ജനുവരി 22, 23, 24, 25 തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

2018 ജനുവരി 22, 23, 24, തീയതികളിൽ വൈകുന്നേരം 4.30 നു വി. കുർബാനയും നോമ്പ് നമസ്കാരവും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും. നോമ്പു സമാപനാഘോഷ ദിനമായ ജനുവരി 25 വ്യാഴാഴ്ച വൈകുന്നേരം 4.30 നു വി. കുർബാനയും, മധുരക്കറിനേർച്ചയും. ഇവയാണ് ഈ ദിനങ്ങളിലെ പ്രധാന തിരുക്കർമ്മങ്ങൾ. ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ പുരാതന പള്ളികളിൽ ഒന്നാണ് പുളിങ്കുന്നിലെ സെൻ്റ് മേരീസ് വലിയപള്ളി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.