പ്യൂര്‍ട്ടോ റിക്കോ 2019 പ്രത്യേക മിഷനറി വര്‍ഷമായി ആചരിക്കും

അമേരിക്കന്‍ ടെറിറ്റോറിയല്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയില്‍  2019 പ്രത്യേക മിഷനറി വര്‍ഷമായി ആചരിക്കും. ഈശോ, സ്‌നാപക യോഹന്നാനില്‍ നിന്നും മാമ്മോദീസ സ്വീകരിച്ചതിന്റെ അനുസ്മരണ ദിനമായ ജനുവരി പതിമൂന്ന് മുതല്‍ ആഗോള മിഷന്‍ ഞായര്‍ ദിനത്തിന്റെ തലേന്ന് ഒക്ടോബര്‍ പത്തൊന്‍പതുവരെയാണ് പ്യൂര്‍ട്ടോ റിക്കോ ദ്വീപില്‍ മിഷനറി വര്‍ഷം ആചരിക്കുന്നത്.

മിഷന്‍ ദൗത്യത്തിനായി മാമ്മോദീസ വ്രതം നവീകരിക്കുക, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുക, സുവിശേഷ പ്രഘോഷണത്തിന് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക, സഭയുടെ മുഖ്യ ദൗത്യമായി മിഷന്‍ പ്രവര്‍ത്തനം ഏറ്റെടുക്കുക എന്നിവയാണ് മിഷനറി വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

പ്രത്യേക മിഷനറി വര്‍ഷത്തിന്റെ വിജയത്തിനായി  മെത്രാന്മാര്‍ മൂന്ന് വിളികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യക്തിപരവും ഇടയ ദൗത്യപ്രകാരവും നവീകരണം നടത്തുക, ദിവ്യകാരുണ്യ സന്നിധിയിലേക്കുള്ള വിളി, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തീക്ഷ്ണതയോടെ നിര്‍വഹിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിവയിലൂടെ മികച്ച പ്രേഷിത വര്‍ഷം കാഴ്ചവെയ്ക്കാനാണ് സഭയുടെ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.