പുതിയ മതബോധന ഡയറക്ടറിയുടെ പ്രകാശനം നാളെ

കോൺഫ്രൻസ് ഓഫ് കത്തോലിക്ക ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ പുതിയ മതബോധന ഡയറക്ടറി നാളെ പ്രകാശനം ചെയ്യും. സിസിബിഐ പ്രസിഡണ്ട് ആർച്ചു ബിഷപ്പ് ഫിലിപ്പ് നേരിയാണ് ഈ കാര്യം അറിയിച്ചത്. പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രോമോറ്റിംങ് ന്യൂ ഇവാഞ്ചലിസഷൻ ആണ് പുതിയ ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത്.

സ്‌കൂളുകൾ, ഇടവകകൾ, രൂപത എന്നിവിടങ്ങളിൽ കാര്യക്ഷമതയോടെ മതബോധനം നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളും മാർഗ്ഗങ്ങളും ആണ് ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1971 -ലെ ജനറൽ കാറ്റക്കേറ്റിക്കൽ ഡയറക്ടറിയുടെയും 1997 -ലെ കാറ്റെക്കിസത്തിനായുള്ള ജനറൽ ഡയറക്ടറിയുടെയും പുതുക്കിയ പതിപ്പാണിത്. പുരോഹിതന്മാർ, മതാധ്യാപകർ, സന്യസ്തർ തുടങ്ങി സഭയുടെ മതബോധന പരിശീലനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവർക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ രൂപീകരിച്ചിരിക്കുന്ന ഈ ഡയറക്‌ടറി മതബോധന പരിശീലനത്തിൽ വലിയ ഒരു മുതൽക്കൂട്ടാകും എന്നാണ് കരുതുന്നത്.

ഏഷ്യൻ തോയോളജിക്കൽ കോർപറേഷൻ ആണ് പ്രസാധനം ഏറ്റെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.