വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് തയ്യാറാക്കിയ കുരിശിന്റെ വഴി

‘ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ’ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ ജീവിത സഹനങ്ങളോട് ചേർത്ത് യേശുവിന്റെ പീഡാസഹന യാത്രയുടെ കുരിശിന്റെ വഴി പുറത്തിറങ്ങി. ഇറ്റാലിയൻ വൈദികനായ ഫാ. മിഷേൽ മന്നോയാണ് ആധുനിക ലോകത്തിലെ വിശുദ്ധന്റെ സഹനങ്ങളെ യേശുക്രിസ്‌തുവിന്റെ കുരിശിനോട് ചേർത്ത് പിടിച്ചത്. 2007 മുതൽ തന്നെ ഈ വൈദികൻ വിശുദ്ധന്റെ ജീവിതത്തെ ധ്യാനിക്കുകയും ഗ്രഹിക്കുകയും ചെയ്തു വരികയായിരിക്കുന്നു.

2020 ഒക്ടോബർ പത്തിനായിരുന്നു ഫ്രാൻസിലെ അസ്സീസ്സിയിൽ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. “വാഴ്ത്തപ്പെട്ട കാർലോയുടെ മാതൃകയും മധ്യസ്ഥതയും കുരിശിന്റെ വഴി ധ്യാനിക്കുന്നവരെ ഒരേ ലക്ഷ്യത്തിലെത്താൻ സഹായിക്കും. ഈ കുരിശിന്റെ വഴിയിലൂടെ യേശുവിന്റെ കുരിശിലേക്കും ഉയിർപ്പിലേക്കുമുള്ള യഥാർത്ഥ വഴി കണ്ടെത്തുവാൻ നമ്മെ സഹായിക്കും. കാർലോയുടെ ജീവിതത്തിലൂടെ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ സഹനങ്ങളെ സ്വർഗ്ഗത്തോട് ചേർത്തു വെയ്ക്കുവാൻ കഴിയും.”- ഫാ മിഷേൽ മന്നോ പറഞ്ഞു.

കുരിശിന്റെ വഴിയുടെ ആമുഖം, രൂപതാ ബിഷപ്പ് ഫ്രാൻസിസ്‌കോ ഫാവിനോയും കാർലോയുടെ അമ്മയായ അന്റോണിയോ സൽവാനോ അക്വിറ്റസും ചേർന്നാണ് എഴുതിയിരിക്കുന്നത്. ദിവ്യകാരുണ്യത്തെ ‘എന്റെ സ്വർഗ്ഗത്തിലേക്കുള്ള ഹൈവേ’ എന്ന് വിശേഷിപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ, സൈബർ ലോകത്തെ യുവജനതയ്ക്ക് സുവിശേഷ വൽക്കരണത്തിന്റെ പുതിയ തലങ്ങൾ പഠിപ്പിച്ച് മാതൃകയായി. 14 സ്ഥലങ്ങളിലായി ധ്യാനിക്കുന്ന കുരിശിന്റെ വഴിയിൽ കാർലോയുടെ ജീവിതവും തിരുവചന ഭാഗങ്ങളും ഒരുപോലെ ചേർത്ത് വെച്ചാണ് രചിക്കപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.