സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി. ഉഷ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെയും തയ്യല്‍ മെഷീന്‍ യൂണിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഉഷ ഇന്റര്‍നാഷണല്‍ മാനേജര്‍ വടിവേലന്‍ പെരുമാള്‍, ഉഷ സീലായ് സ്‌കൂള്‍ പരിശീലക ബിന്ദു ജോസ് എന്നിവര്‍ പ്രസംഗിച്ചു.

പരിശീലന പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 വനിതകള്‍ക്ക് ഒമ്പതു ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളുമാണ് ലഭ്യമാക്കിയത്. കൂടാതെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. പരിശീലനം സിദ്ധിച്ചവരിലൂടെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം ഒരുക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.