വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കുന്ന ബില്ലിനെതിരെ ശബ്ദമുയര്‍ത്തി വാഷിംഗ്ടണ്‍ അതിരൂപത

കൊളംബിയ ഡിസ്ട്രിക്ടില്‍ വേശ്യാവൃത്തിയും വ്യഭിചാരവും  നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണ്‍ അതിരൂപത പ്രതിഷേധം രേഖപ്പെടുത്തി. വേശ്യാവൃത്തി കുറ്റകരമല്ലാതാക്കാനുള്ള ശ്രമവുമായി ഡിസി കൗണ്‍സില്‍ മുന്നോട്ട് പോവുകയാണ്. നിലവില്‍ നെവാദയിലാണ് ഇത് നിയമാനുസൃതമല്ലാത്തത്.

ഓരോ മനുഷ്യര്‍ക്കും അവരവരുടെ അന്തസ്സുണ്ടെന്നും മനുഷ്യര്‍ ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കേണ്ടത് കത്തോലിക്കാ സഭയുടെ കടമയാണെന്നും അതിരൂപതയിലെ ഡയറക്ടര്‍ ഓഫ് ലൈഫ് ഇഷ്യൂസ് ഡയറക്ടര്‍ മേരി ഫോര്‍ പറഞ്ഞു.

വേശ്യാവൃത്തി, വ്യക്തിയെ പണം കൊടുത്ത് വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന വെറും വസ്തുവായി തരംതാഴ്ത്തുന്നു എന്നും ഫോര്‍ കുറ്റപ്പെടുത്തി. അവര്‍ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ ഒട്ടും പരിഗണിക്കാത്ത അവസ്ഥയാണിത് – അവര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ