സാത്താനെ വാഴ്ത്തി പ്രാര്‍ത്ഥന: പ്രതിഷേധം ശക്തമാക്കി അലാസ്ക്ക

പ്രാദേശിക ഗവണ്മെന്റ് സമ്മേളനം, സാത്താനെ പുകഴ്ത്തിക്കൊണ്ട് ആരംഭിച്ച ഗവണ്മെന്റ് അംഗത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധം പുകയുന്നു. സമ്മേളനത്തിലുണ്ടായിരുന്ന നൂറോളം ആളുകളാണ് സാത്താന്‍ ആരാധികയായ പാര്‍ലമെന്റ്റ് അംഗത്തിന്റെ പ്രാര്‍ത്ഥനയില്‍ പ്രതിക്ഷേധിച്ചു ഇറങ്ങിപ്പോയത്.

“സാത്താനെയും അവന്റെ പ്രവര്‍ത്തികളെയും ഉപേക്ഷിക്കുക. ക്രിസ്തുവിനെ അറിയുക” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ വോക്ക് ഔട്ട്‌ നടത്തിയത്. ഓഡിയന്‍സിനൊപ്പം കൗണ്‍സില്‍ അംഗങ്ങളും സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

“പാപങ്ങള്‍ക്ക്‌ പരിഹാരം യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയില്‍ ദൈവം പ്രസാദിക്കും. അമേരിക്കയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമാണ് ആവശ്യം. സാത്താന്റെ ശാപമല്ല. ലൂസിഫര്‍ പരാജിതനായവനാണ്. അവനെ നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തുക” – പ്രതിഷേധക്കാരില്‍ ഒരാളായ വില്യം സെബന്മോര്‍ഗാന്‍ പറഞ്ഞു.