കുടുംബങ്ങളിൽ നിന്ന് സാത്താനെ അകറ്റി നിർത്താനുള്ള മാർഗ്ഗങ്ങളുമായി സ്പാനിഷ് വൈദികൻ 

കത്തോലിക്കാ കുടുംബങ്ങളിൽ നിന്ന് സാത്താനെയും അവന്റെ പ്രലോഭനങ്ങളെയും അകറ്റി നിർത്തുന്നതിനുള്ള ശക്തമായ മാർഗ്ഗത്തെ കുറിച്ച് വെളിപ്പെടുത്തി സ്പാനിഷ് വൈദികൻ ജോസ് മരിയ പെരെസ് ചാവെസ്. വിശുദ്ധജലം ഉപയോഗിച്ച്  ഇടക്കിടെ സ്വയം കുരിശുവരച്ചു ആശീർവദിക്കുകയും വീട്ടിൽ പ്രാർത്ഥനാപൂർവ്വം വെഞ്ചരിച്ച വെള്ളം തളിക്കുകയും ചെയ്‌താൽ സാത്താനെ കുടുംബങ്ങളിൽ നിന്ന് ആട്ടിപ്പായിക്കാം എന്ന് ഫാ. ജോസ് മരിയ വെളിപ്പെടുത്തുന്നു.

“വിശുദ്ധജലം ഉപയോഗിച്ചുള്ള പ്രാർത്ഥനയും അത് തളിക്കുന്നതും പിശാച് വെറുക്കുന്ന പ്രവർത്തികളാണ്. അതിനാൽ തന്നെ അങ്ങനെ ചെയ്യുമ്പോൾ പിശാച് നിങ്ങളെ വെറുതെ വിടും. പിശാചിന് ശരീരമില്ല, അതിന്റെ അസ്തിത്വത്തിൽ സൂക്ഷ്‌മമായ പദാർത്ഥമില്ല, അല്ലെങ്കിൽ പദാർത്ഥത്തിന് സമാനമായ ഒന്നും തന്നെയില്ല” -അദ്ദേഹം പറഞ്ഞു. വിശുദ്ധ ജലം ശുദ്ധിയുടെയും ശുചിത്വത്തിന്റെയും പ്രതീകമാണ്. അത് തളിച്ച് പ്രാർത്ഥിക്കുന്നിടം വിശുദ്ധീകരിക്കപ്പെടും എന്നും അദ്ദേഹം ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.