ആഗോള മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ നടപടികളുമായി ട്രംപ് ഭരണകൂടം 

ആഗോള ലത്തിൽ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും എന്ന് ഉറപ്പു നൽകി ട്രംപ് ഭരണകൂടം. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനോട് അനുബന്ധിച്ചാണ് പുതിയ നടപടികളെക്കുറിച്ചുള്ള സൂചനകൾ അമേരിക്കൻ ഭരണകൂടം നൽകിയത്.

ഇന്ന് മതവിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ പലവിധത്തിലുള്ള പീഡനങ്ങൾ നേരിടുന്നുണ്ട്. വിശ്വാസികളായ ആളുകൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുകയും ജയിലിലാക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ആളുകൾക്ക്, തങ്ങള്‍ ഏതു മതത്തിൽ വിശ്വസിക്കണം എന്ന് തീരുമാനിക്കുവാനും അവരുടെ കുട്ടികളെ വിശ്വാസത്തിൽ വളർത്തുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ബൈബിളും ഖുറാനും തോറയും പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടാകണം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും എല്ലായിടങ്ങളിലും ഉണ്ടാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോംപിയോ വ്യക്തമാക്കി.