പതിനായിരങ്ങൾ പങ്കെടുത്ത റോമിലെ പ്രൊ ലൈഫ് റാലി; താരമായി വിശുദ്ധ ജിയന്നയുടെ മകൾ

പതിനായിരങ്ങൾ പങ്കെടുത്ത റോമിലെ പ്രോ ലൈഫ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി വി. ജിയന്നയുടെ മകൾ ഇമ്മാനുവേല. അമ്മമാരുടെയും ഗർഭസ്ഥ ശിശുക്കളുടെയും ഡോക്ടർമാരുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥയായ വി. ജിയന്ന, ഇമ്മാനുവേലയെ ഉദരത്തിൽ വഹിക്കുന്ന സമയത്താണ് കാൻസർ രോഗബാധിതയാകുന്നത്.

കുട്ടിക്ക് ജന്മം നൽകുന്നത് തന്റെ ജീവന് ഭീഷണി ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ജിയന്ന, അവള്‍ക്ക് ജന്മം നൽകി. കുഞ്ഞിനെ കണ്ട് ഏതാനും ദിവസങ്ങൾക്കകം ജിയന്ന നിത്യസമ്മാനത്തിനായി യാത്രയായി.

ഇമ്മാനുവേലയുടെ റാലിയിലെ സാന്നിധ്യം പ്രോ ലൈഫ് റാലിക്കായി എത്തിയവർക്ക് വലിയൊരു പ്രചോദനമായി മാറി. അമേരിക്കൻ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുർക്കി, ഡച്ച് കർദ്ദിനാളായ വില്യം എജിക്ക്, ആർച്ച്ബിഷപ്പ് ലൂയിജി നെഗ്രി തുടങ്ങിയ പ്രമുഖർ പ്രോ ലൈഫ് റാലിക്ക് നേതൃത്വം നൽകാനായി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ