ഭ്രൂണ​ഹ​ത്യ നി​യ​മഭേ​ദ​ഗ​തി​ക്കാ​യി ഒരുമിക്കണം: പ്രോ ​ലൈ​ഫ്

കൊ​​​ച്ചി: ഭ്രൂ​​​ണ​​​ഹ​​​ത്യ നി​​​യ​​​മ​​ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി പൊ​​​തു​​​സ​​​മൂ​​​ഹം ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ ​​​സ​​​ഭ​​​യു​​​ടെ പ്രോ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭ്രൂ​​ണ​​​ഹ​​​ത്യ​​നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി ഒ​​​ന്നി​​​ച്ചു​​നി​​​ൽ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ദ്ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വം, സം​​​ര​​​ക്ഷ​​​ണം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​വി​​​ധ മ​​​ത​​​നേ​​​താ​​​ക്ക​​​ൾ ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം.

പ്രോ ​​​ലൈ​​​ഫ് ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും സം​​​യു​​​ക്ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും ഭ്രൂ​​ണ​​​ഹ​​​ത്യ​​​യെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​നും, നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളെ ല​​​ഘൂ​​​ക​​​രി​​​ക്കാ​​നു​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ചുനിന്ന് പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ർ ​​​സ​​​ഭ​​​യു​​​ടെ പ്രോ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.