ജീവന്റെ ബഹുമാനാർത്ഥം നടത്തിയ വി. കുര്‍ബാന തടസ്സപ്പെടുത്തുവാൻ ശ്രമിച്ച് ഒരുകൂട്ടം ഗർഭച്ഛിദ്ര അനുകൂലികൾ

കൊളംബസിലെ സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദൈവാലയത്തിൽ ജീവന്റെ ബഹുമാനാർത്ഥം ബിഷപ്പ് റോബർട്ട് ബ്രെൻമാൻ മുഖ്യ കാർമ്മികത്വം വഹിച്ച വി. കുര്‍ബാന തടസ്സപ്പെടുത്തുവാൻ ശ്രമിച്ച് എട്ടോളം ഗർഭച്ഛിദ്ര അനുകൂലികൾ. അമേരിക്കൻ സുപ്രീം കോടതിയിൽ ഗർഭച്ഛിദ്രത്തിന് പ്രതികൂലമായിട്ട് വിധി പ്രസ്താവന നടത്തിയ റോ വി. വാഡ് എന്ന നിയമ ഭേദഗതിയുടെ നാല്പത്തിയെട്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു വിശുദ്ധ ബലിയർപ്പണം. സഭ വിധ്വേഷം പഠിപ്പിക്കുന്നുവെന്നും ഗർഭച്ഛിദ്രമെന്ന അവകാശത്തെ നിഷേധിക്കുന്നുവെന്നും ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ദൈവാലയത്തിലേക്ക് പ്രവേശിച്ചത്. ദൈവാലയാധികാരികളുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചില്ല.

“ജീവിതത്തെ സ്നേഹിക്കുവാനും മറ്റുള്ളവരെ ബഹുമാനിക്കുവാനുമാണ് നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നാമെല്ലാവരും പരസ്പരം ബഹുമാനിക്കേണ്ടത് കത്തോലിക്കർ എന്ന നിലയിൽ നമ്മുടെ കടമയാണ്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലും ഈ കാലഘട്ടങ്ങളിലും വളരെയധികം പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരസ്പരം അനാദരവ് കാണിക്കുന്ന ഈ സമൂഹത്തിൽ ഇത്തരത്തിലുള്ള വിശുദ്ധ ബലികളും ആരാധനകളും കൂടുതൽ ബോധവാൻമാരായ ആളുകളെ സൃഷ്ടിച്ചെടുക്കുവാൻ സഹായകരമാകട്ടെ”- കൊളംബസ് രൂപതാധ്യക്ഷൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.