ലൈഫ് ഡേ ലേഖനമത്സരം: ബിഷപ്പ് മാർ വടക്കേൽ സമ്മാനങ്ങൾ വിതരണം ചെയ്തു 

ലൈഫ് ഡേ ഓൺലൈൻ ന്യൂസ് പോർട്ടൽ, സിസ്റ്റർമാർക്കായി നടത്തിയ അഖിലേന്ത്യാ ലേഖനമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കടുവക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ വച്ച് ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.

സി. ഷീലു തെരേസ് സിഎംസി, സി. മാത്യുസ് എസ്ജെസി, സി. ജെയിന്‍ സിഎച്ച്എഫ് എന്നിവരെയാണ് വിജയികളായി തിരഞ്ഞെടുത്തിരുന്നത്. ‘പരിശുദ്ധ കന്യാമറിയം’ എന്ന വിഷയത്തെ ആധാരമാക്കിയ ലേഖനങ്ങളാണ് മത്സരത്തിൽ ക്ഷണിച്ചിരുന്നത്. വിവിധ കോൺഗ്രിഗേഷനുകളിൽ നിന്നായി നൂറ്റമ്പതോളം സന്യാസിനിമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു.

പരിശുദ്ധ കന്യാമറിയം: സമകാലിന പശ്ചാത്തലത്തില്‍ (സി. ഷീലു തെരേസ് സിഎംസി), പരിശുദ്ധ കന്യാമറിയം: മാതൃത്വത്തിന്റെ ഉദാത്ത മാതൃക (സി. മാത്യുസ് എസ്ജെസി), പരിശുദ്ധ കന്യാമറിയം: പഠിക്കേണ്ട പാഠശാല (സി. ജെയിന്‍ സിഎച്ച് ഫ്) എന്നീ ലേഖനങ്ങളാണ്‌ സമ്മാനാര്‍ഹമായത്.