മദർ തെരേസയുടെ ഓർമ്മകൾ പങ്കുവച്ചു പ്രിയങ്ക ഗാന്ധി

മദർ തെരേസയുടെ 110-ാം ജന്മവാർഷിക ദിനത്തിൽ ഹൃദയം തൊട്ടൊരു ഓർമ പങ്കുവച്ച് പ്രിയങ്ക ഗാന്ധി. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ തന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി സന്ദർശിച്ച മദർ തെരേസയുടെ വാക്കുകൾ ഓർത്തെടുത്തു കൊണ്ടാണ് പ്രിയങ്ക എത്തിയിരിക്കുന്നത്.

“എന്റെ പിതാവ് കൊല്ലപ്പെട്ടതിനുശേഷം മദർ തെരേസ ഞങ്ങളെ കാണാൻ വന്നു. എനിക്കു പനി ഉണ്ടായിരുന്നു. അവർ എന്റെ കട്ടിലിൽ ഇരുന്നു, കൈ പിടിച്ചു. എന്നിട്ടു പറഞ്ഞു, എന്നോടൊപ്പം വരൂ, ഒരുമിച്ചു പ്രവർത്തിക്കാം. ഞാൻ വർഷങ്ങളോളം അങ്ങനെ ചെയ്തു. നിസ്വാർഥ സേവനത്തിന്റെയും സ്നേഹത്തിന്റെയും പാത എന്നെ തുടർന്നും കാണിക്കുന്ന എല്ലാ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാരുടെയും സൗഹൃദത്തിനും നന്ദി” പ്രിയങ്ക മദർ തെരേസയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് പ്രിയങ്ക പഴയ ഓർമ്മകൾ പങ്കുവച്ചത്. പഴയകാല ചിത്രങ്ങൾക്ക് ഒപ്പമാണ് പ്രിയങ്ക ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.