വത്തിക്കാൻ മ്യൂസിയം കാണാനെത്തിയ തടവുകാർ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു

റോം ജയിലിലെ തടവുകാർ തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. വത്തിക്കാൻ മ്യൂസിയം കാണാനെത്തിയ ഇരുപതോളം തടവുകാരുടെ സംഘമാണ് ജൂൺ 21-ന് രാവിലെ പാപ്പായെ സാന്താ മാർത്താ വസതിയിൽ സന്ദർശിച്ചത്.

ജയിൽ ഡയറക്ടർ, ചാപ്ലെയിൻ, ഉദ്യോഗസ്ഥർ എന്നിവരും തടവുകാരുടെ ഒപ്പമുണ്ടായിരുന്നു. പാപ്പായെ സന്ദർശിച്ചശേഷം അവർ വത്തിക്കാൻ മ്യൂസിയം സന്ദർശിക്കാനായി പോയി. കുറഞ്ഞ സുരക്ഷ ആവശ്യമുള്ള തടവുകാരാണ് സന്ദർശനത്തിനായി എത്തിയത്. കോവിഡ് പകർച്ചവ്യാധി ആയതിനാൽ അടച്ചിരുന്ന മ്യൂസിയം മെയ് മൂന്നിനാണ് സന്ദർശകർക്കായി വീണ്ടും തുറന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.