ജയിലിൽ വി. മാക്സിമില്യൺ കോൾബെയുടെ നാമത്തിൽ ചാപ്പൽ നിർമ്മിച്ച്‌ തടവുകാർ

അർജന്റീനയിൽ കാറ്റമാർക്കയിലെ ജയിലിൽ വി. മാക്സിമില്യൺ കോൾബെയുടെ നാമത്തിൽ ചാപ്പൽ നിർമ്മിച്ച്‌ തടവുകാർ. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഓഷ്വിറ്റ്സിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകിയ പോളിഷ് വൈദികനാണ് വി. മാക്സിമില്യൺ കോൾബെ.

ജയിൽ നമ്പർ 1 -ന്റെ ഉള്ളിലാണ് വി. മാക്സിമില്യൺ കോൾബെയുടെ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. സുരക്ഷാ മന്ത്രാലയത്തിലെയും പ്രൊവിൻഷ്യൽ പെനിറ്റൻഷ്യറി സർവീസിലെയും അധികാരികൾ, പീനൽ യൂണിറ്റിലെ ജീവനക്കാർ, അന്തേവാസികൾ എന്നിവരും ചാപ്പലിന്റെ കൂദാശാകർമ്മത്തിൽ പങ്കാളികളായി.

ഏറെ നാളായി ഈ ചാപ്പൽ നിർമ്മിക്കാനായി കഠിനാദ്ധ്വാനം ചെയ്ത നിരവധി തടവുകാരുണ്ടെന്ന് ബിഷപ്പ് അർബാങ്ക് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.