നാല് മാർപാപ്പാമാരെ സന്ദർശിച്ച ഫിലിപ്പ് രാജകുമാരൻ ഓർമ്മയായി

നാല് മാർപാപ്പാമാരെ നേരിൽ കാണുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഏപ്രിൽ ഒൻപതിന് തന്റെ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസിൽ അന്തരിച്ച ബ്രിട്ടണിലെ ഫിലിപ്പ് രാജകുമാരൻ. അദ്ദേഹത്തിന്റെ മരണ വിവരം ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്ത് വിട്ടത്.

ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പ, ജോൺ പോൾ രണ്ടാമൻ പാപ്പാ, ബെനെഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാൻസിസ് പാപ്പാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബെനഡിക്ട് പാപ്പായുടെ ബ്രിട്ടൺ സന്ദർശന വേളയിൽ വിമാനത്താവളത്തിൽ നേരിട്ട് വന്നാണ് ഫിലിപ്പ് രാജകുമാരൻ അദ്ദേഹത്തെ സ്വീകരിച്ചത്.

എലിസബത്ത് രാജ്ഞിയെ വിവാഹം കഴിക്കുന്നതിന്, ഗ്രീസിലെയും ഡെൻമാർക്കിലെയും രാജകുമാരൻ എന്ന പദവി ഉപേക്ഷിക്കുകയും ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്തുപോകുകയും ചെയ്തു. പിന്നീട് ആംഗ്ലിക്കൻ മതം സ്വീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ്ജ് ആറാമൻ അദ്ദേഹത്തിന് എഡിൻബർഗ് ഡ്യൂക്ക് പദവിയും റോയൽ ഹൈനെസ് പദവിയും നൽകി.

കടപ്പാട്: https://www.aciprensa.com/noticias/fallece-el-principe-felipe-de-inglaterra-quien-se-encontro-con-cuatro-papas-68263

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.