ഫ്രാൻസിസ് പാപ്പായുമായി പ്രധാനമന്ത്രി മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

ഒക്ടോബർ 30 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാൻസിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ജി 20 സമ്മേളനത്തിനായി ഒക്ടോബർ 29 -നാണ് പ്രധാനമന്ത്രി റോമിലെത്തുന്നത്.

പ്രധാനമന്ത്രി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലായിരുന്നു. ഭാരതം സന്ദർശിക്കാനുള്ള താത്പര്യം ഫ്രാൻസിസ് മാർപാപ്പ ഇതിന് മുൻപ് പലവട്ടം പ്രകടിപ്പിച്ചിരിന്നു. ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് നിരവധി തവണ ദേശീയ മെത്രാൻ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. മാർപാപ്പയ്ക്കും ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികൾ കണ്ടെത്തുന്നതു തടസ്സമെന്നായിരുന്നു കേന്ദ്ര നേതൃത്വം പലപ്പോഴായി ഇതിന് വിശദീകരണം നൽകിക്കൊണ്ടിരിന്നത്. പ്രധാനമന്ത്രി- ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടന്നാൽ മാർപ്പാപ്പായെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുമോ എന്ന് ഉറ്റുനോക്കിയിരിക്കുകയാണ് ഭാരതീയ ക്രൈസ്തവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.