ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും

ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തുമ്പോൾ ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അടുത്ത ആഴ്ച മോദി റോമിലെത്തും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മോദി-മാർപാപ്പ കൂടിക്കാഴ്ച സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

ഭാരതം സന്ദർശിക്കാനുള്ള താത്പര്യം ഫ്രാൻസിസ് മാർപാപ്പ ഇതിന് മുൻപ് പലവട്ടം പ്രകടിപ്പിച്ചിരിന്നു. ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തികൊണ്ട് രവധി തവണ ദേശീയ മെത്രാൻ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരിന്നു. മാർപാപ്പയ്ക്കും രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികൾ കണ്ടെത്തുന്നതു തടസ്സമെന്നായിരിന്നു കേന്ദ്ര നേതൃത്വം പലപ്പോഴായി ഇതിന് വിശദീകരണം നൽകിക്കൊണ്ടിരിന്നത്. പ്രധാനമന്ത്രി- ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടന്നാൽ മാർപ്പാപ്പായെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുമോ എന്ന് ഉറ്റുനോക്കിയിരിക്കുകയാണ് ഭാരതീയ ക്രൈസ്തവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.