ഒരു വർഷമായി കോവിഡ് രോഗികൾക്ക് ആത്മീയ പരിചരണം നൽകുന്ന വൈദികർ

കോവിഡ് രോഗികൾക്ക് ആത്മീയമായ പരിചരണം നൽകിയ ഏതാനും മെക്സിക്കൻ വൈദികരുണ്ട്. അവർ തങ്ങളുടെ ശുശ്രൂഷാ മേഖലയിൽ സേവനം ആരംഭിച്ചിട്ട് ഒരു വർഷമായി. കോവിഡ് രോഗത്താൽ ദുരിതമനുഭവിക്കുന്ന ആളുകളുമായി കൂടുതൽ സമയം മാറ്റി വയ്ക്കുവാൻ ഈ കാലഘട്ടം സഹായകമായി എന്ന് മെക്സിക്കോ അതിരൂപതയിൽ നിന്നുള്ള ഫാ. ലോപ്പസ് ചൂണ്ടിക്കാട്ടി.

“രോഗികളോടൊപ്പമുള്ള സമയം യേശുവിനോടൊപ്പം കാൽവരിയിൽ ഉണ്ടായിരുന്ന ഒരു അനുഭവമായിരുന്നു. ക്രിസ്തുവിന്റെ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുന്നു. ഒരു വ്യക്തി അനുതപിക്കുന്ന ഹൃദയത്തോടെ മരിക്കുകയും വിശ്വാസം ഏറ്റുപറയുകയും ചെയ്താൽ, അവൻ രക്ഷയിലേക്കുള്ള വഴിയിലാണെന്ന് നമുക്ക് സംശയിക്കാനാവില്ല. ഇന്ന് മരിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ടാകാം, അവരെ സഹായിക്കാൻ ഞങ്ങൾ വളരെ കുറച്ചുപേർ മാത്രമേയുള്ളൂ” – ഈ വൈദികർ പറയുന്നു.

2020 ഏപ്രിൽ 30 -നാണ് മൂന്ന് വൈദികർ ആദ്യമായി മെക്സിക്കോയിലെ ജനറൽ ഹോസ്പിറ്റലിൽ കോവിഡുള്ള രോഗികളെ പരിചരിക്കുന്നതിനായി സന്ദർശിച്ചത്. ആദ്യത്തെ കോവിഡ് കേസ് 2020 ഫെബ്രുവരി 28 -നാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. മെക്സിക്കോ സർക്കാർ പറയുന്നതനുസരിച്ച്, 2021 ഏപ്രിൽ 15 -ലെ കണക്കനുസരിച്ച് രണ്ടു ദശലക്ഷത്തിലധികം കോവിഡ് കേസുകളും 21,000 -ത്തിലധികം മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.