എറിത്രിയയിൽ വൈദികർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്നതായി റിപ്പോർട്ട്

എറിത്രിയൻ സൈന്യം ക്രിസ്ത്യൻ വൈദികരെ ലക്ഷ്യമിട്ട് കൊലപാതകശ്രമം. നവംബർ മൂന്നിന് ‘റിലീസ് ഇന്റർനാഷണൽ’ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എറിത്രിയൻ സർക്കാർ തടവിലാക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത മുൻ ക്രൈസ്തവ തടവുകാരിയായ ഹെലൻ ബെർഹാനെ പറയുന്നതിപ്രകാരമാണ്. “എറിത്രിയൻ സൈന്യം ധാരാളം വൈദികരെ കൊലപ്പെടുത്തുന്നു. കുരിശു പിടിച്ച വൈദികരുടെ കൈകൾ സൈന്യം മുറിച്ചു മാറ്റി. തങ്ങളുടെ തൊപ്പി മാറ്റാൻ വിസമ്മതിക്കുന്ന വൈദികരെ പട്ടാളക്കാർ വെടിവച്ചുകൊല്ലുന്നു. നൂറുകണക്കിന് വൈദികരെയാണ് എറിത്രിയൻ പട്ടാളക്കാരുടെ കൊലപ്പെടുത്തിയത്.” -ബെർഹാനെ പറയുന്നു.

ക്രൈസ്തവ വിശ്വാസത്തോട് പരസ്യമായി ശത്രുത പുലർത്തുന്ന ഏകാധിപത്യ സർക്കാർ ഭരിക്കുന്ന ഒരു രാജ്യമാണ് എറിത്രിയ. സങ്കൽപ്പിക്കാനാവാത്ത മനുഷ്യത്വരഹിതമായ അവസ്ഥകൾ അനുഭവിക്കുന്ന ജയിലുകളിൽ മതത്തടവുകാർ പലപ്പോഴും അനിശ്ചിതകാല തടവാണ് അനുഭവിക്കുന്നത്. നവംബർ 7 ന് പീഡിപ്പിക്കപ്പെട്ട സഭയ്‌ക്കായുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനത്തിൽ എറിത്രിയയ്‌ക്കായി പ്രാർത്ഥിക്കാൻ ദേവാലയങ്ങളോട് റിലീസ് ഇന്റർനാഷണൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.