കുടിയേറ്റ കുട്ടികൾക്കായി വിശുദ്ധ കുർബാനയർപ്പിച്ച് ലോസ് ഏഞ്ചൽസിലെ വൈദികർ

കുടിയേറ്റക്കാരായ കുട്ടികൾക്കായി ഒരു മാസമായി വിശുദ്ധ ബലിയർപ്പിച്ച് ലോസ് ഏഞ്ചൽസ് അതിരൂപതയിലെ വൈദികർ. കുടിയേറ്റക്കാരായ നൂറുകണക്കിന് കുട്ടികളാണ് താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നത്.

“ഈ കുട്ടികൾ അനുഭവിക്കുന്ന, വളരെ കഷ്ടത നിറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. എനിക്ക് കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – ലോസ് ഏഞ്ചൽസിലെ സഹായമെത്രാൻ ഡേവിഡ് ഓ കോണെൽ പറഞ്ഞു. ആർച്ചുബിഷപ്പ് ജോസ് ഗോമസ് മെയ് 30 ഞായറാഴ്ച ലോംഗ് ബീച്ച് ഷെൽട്ടറിൽ ഈ കുട്ടികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കും.

യുഎസ് – മെക്സിക്കോ അതിർത്തിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തെ തുടർന്ന് യുഎസ് ആരോഗ്യ-മനുഷ്യസേവന വകുപ്പാണ് ഷെൽട്ടറുകൾ സ്ഥാപിച്ചത്. “ഓരോ വ്യക്തിയുടെയും വിശ്വാസം ആചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിത്. അതിനാൽ അവരുടെ വിശ്വാസം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഫെഡറൽ സർക്കാർ അംഗീകരിക്കുന്നത് അഭിനന്ദനാർഹമാണ്” – അതിരൂപതയുടെ ഇമിഗ്രേഷൻ ആൻഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ ഐസക് ക്യൂവാസ് പറഞ്ഞു. 18,890 -ഓളം പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവർ കണ്ടുമുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.