കോംഗോയില്‍ പുരോഹിതര്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കുന്നു

കോംഗോ: കത്തോലിക്കാ പുരോഹിതര്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ കോംഗോയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  കാത്തലിക് എയ്ഡ് സൊസൈറ്റിയായ ചര്‍ച്ച് ഇന്‍ നീഡാണ് കോണ്‍വെന്റുകളിലും ദേവാലയങ്ങളിലും പുരോഹിതര്‍ നേരിടുന്ന പ്രതിസന്ധികെളക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തെത്തിച്ചത്. കര്‍മ്മലീത്ത കോണ്‍വെന്റിനും ഡൊമിനിക്കന്‍ ദേവാലയത്തിനും നേര്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ആക്രമണം നടന്നിരുന്നു.

കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണങ്ങളാണിതെന്നും സമാധാനവും ഐക്യവും നശിപ്പിക്കുക എന്നതാണ് ഇതിന്റെ പുറകിലുള്ള ലക്ഷ്യമെന്നും കിന്‍ഷാസാ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ലൗറന്റ് പാസിനയാ പറഞ്ഞു. രാജ്യത്തെ എല്ലാ മെത്രാന്മാരോടും കൂടി ഈ അതിക്രമങ്ങളെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  67.5 മില്യന്‍ ആളുകള്‍ ഉള്ള കോംഗോയില്‍ പകുതിയിലധികം കത്തോലിക്ക വിശ്വാസികളാണ്. മുമ്പ് നടന്ന സംഘര്‍ഷങ്ങളില്‍ ആറ് മില്യണിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.