നിക്കരാഗ്വയിലെ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്ന് വൈദികർ

നിക്കരാഗ്വയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ മനാഗ്വാ അതിരൂപതയിലെ വൈദികരും ബിഷപ്പുമാരും. ഗുരുതരമായ നാശനഷ്ടങ്ങൾ നേരിട്ട ഗ്രാമീണരേയും പാവപ്പെട്ടവരെയും ആണ് ഇവർ സന്ദർശിക്കുന്നത്.

നവംബർ 16 -ന് ആരംഭിച്ച ചുഴലിക്കാറ്റിൽ നിക്കരാഗ്വയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായി. രാജ്യത്തിന്റെ ഭൂരിഭാഗവും ബാധിച്ച ഈ ചുഴലിക്കാറ്റിൽ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. മൈനർ സെമിനാരിയും ബിൽവിയിലെ വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തിൽ വൈദികരും ബിഷപ്പുമാരും ദുരിത മേഖല സന്ദർശിക്കുകയും ഭൗതികവും ആത്മീയവുമായ സഹായം ദുരിത ബാധിതർക്ക് നൽകുകയും ചെയ്യുന്നു.

ബിഷപ്പ് പാബ്ലോ സ്മിത്ത്, വിരമിച്ച ബിഷപ്പ് ബ്ലൂഫീൽഡ്സ്, സിയൂന രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്നിവരാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ബിഷപ്പുമാരെന്നു മനാഗുവ അതിരൂപത അറിയിച്ചു. ഭക്ഷണവും അടിയന്തര ആവശ്യങ്ങൾക്ക് സഹായം വേണ്ടവർക്കും ഉടനടി സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.