നൈജീരിയയിലെ ഉന്നത അധികാരികൾക്ക് തീവ്രവാദികളോട് അനുഭാവമെന്ന് വൈദികൻ

നൈജീരിയയിലെ ഉന്നത അധികാരികൾക്ക് ബോക്കോ ഹറാം തീവ്രവാദികളോടും മറ്റ് ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളോടും അനുഭാവമുള്ളതിനാൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും ലക്ഷ്യം കാണുന്നില്ലെന്ന് ആരോപിച്ച് ലോകോജ രൂപതയിലെ ഫാ. ജോർജ് ഏഹ്സാനി. തീവ്രവാദികളെ ഭൗതികമായി പിന്തുണയ്ക്കുകയോ രാജ്യത്തെ സൈനിക റാങ്കുകളിൽ നിന്നുള്ള ആസൂത്രിതമായുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ചോർത്തുകയോ ചെയ്യുന്നതിലൂടെ അക്രമികളെ പരാജയപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും അനുഭാവികൾ പരാജയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നൈജീരിയയിലെ ജനവിഭാഗങ്ങളെ ഉപദ്രവിക്കുന്നവർക്കെതിരെ പ്രവർത്തിക്കാൻ ഗവൺമെന്റിനു കഴിവില്ല എന്നതിനേക്കാളുപരി തയ്യാറാകുന്നില്ല എന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. രാജ്യങ്ങളിലെ അക്രമങ്ങൾ ഇല്ലായ്‌മ ചെയ്യുവാൻ നൈജീരിയൻ സൈന്യത്തിന് കഴിയുന്നില്ല എന്നത് അമ്പരപ്പിക്കുന്ന ഒന്നാണ്. നൈജീരിയയിലെ പല ഇടങ്ങളിലും സാധാരണക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കു പോലും പോകാൻ കഴിയാത്തതുമായ പ്രദേശങ്ങൾ ഉണ്ട്. ചില ഇടങ്ങൾ പാവപ്പെട്ട കർഷകർ കൃഷി നടത്തുകയും വിളവെടുക്കാറാകുമ്പോൾ ആ സ്ഥലങ്ങളെല്ലാം തീവ്രവാദികൾ പിടിച്ചടക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ വ്യക്തമായ ഒരു നിയമസംവിധാനം ഇവിടെ ഉണ്ടാകണമെന്നും ഫാ. എഹ്‌സാനി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.