അഭയാര്‍ത്ഥിയാല്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ വൈദികന്‍ പരസ്‌നേഹത്തിന് മാതൃകയെന്ന് മാര്‍പാപ്പ

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയില്‍ ടുണീഷ്യന്‍ അഭയാര്‍ത്ഥിയാല്‍ കൊല്ലപ്പെട്ട വൈദികന്‍, റോബര്‍ത്തോ മഗെസീനി പരസ്‌നേഹത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മാതൃകയും സാക്ഷ്യം നല്‍കിയ വ്യക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ വേദിയില്‍ വച്ചാണ് പാപ്പാ, ഫാ. റോബര്‍ത്തോ മഗെസീനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത്.

റോബര്‍ത്തോ മഗെസീനിയ്ക്കു വേണ്ടിയും ലോകത്തിന്റെ വിവിധ കോണുകളില്‍, പാവങ്ങള്‍ക്കിടയില്‍ ജോലി ചെയ്യുന്ന എല്ലാ വൈദികര്‍ക്കും സന്യസ്തര്‍ക്കും അത്മായര്‍ക്കും സന്നദ്ധ സേവനപ്രവര്‍ത്തകര്‍ക്കു വേണ്ടിയും ഒരു നിമിഷം പ്രാര്‍ത്ഥിക്കാനും പാപ്പാ ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയുണ്ടായി. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഭയാര്‍ത്ഥികളുടെ ചുമതല വഹിക്കുന്ന വൈദികനായിരുന്നു, റോബര്‍ത്തോ മഗെസീനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.