നൈജീരിയയിൽ ഒരു വൈദികനെ കൊലപ്പെടുത്തി; മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയി

കഴിഞ്ഞ ദിവസം നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ രണ്ടു വൈദികരിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൊക്കോട്ടോ രൂപതയിലെ ഫാ. അൽഫോൻസസ് ബെല്ലോയുടെ മൃതദേഹമാണ് കൃഷിയിടത്തിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോകപ്പെട്ട ജോ കെക്ക് എന്ന മറ്റൊരു വൈദികനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

മാലുൻ‌ഫാഷിയിലെ മതബോധന പരിശീലന സ്കൂളിനു പുറകിലുള്ള കൃഷിയിടത്തിൽ നിന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയാതായി സൊക്കോട്ടോ രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ് ഓമോട്ടോഷോ അറിയിച്ചു. ഈ മാസം ഇരുപതാം തീയതിയാണ് ആയുധധാരികൾ കട്സിന സംസ്ഥാനത്തെ സെന്റ് വിൻസെന്റ് ഫെറർ മാലുൻഫാഷി ദൈവാലയം ആക്രമിക്കുകയും വൈദികരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തത്. 33-കാരനായ ഫാ. ബെല്ലോ ഫിദി ഡോനം മിഷനറി വൈദികനായിരുന്നു.

കൊല്ലപ്പെട്ട വൈദികന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അക്രമികളുടെ കൈയ്യില്‍പെട്ടിരിക്കുന്ന ഫാ. ജോയ്‌ക്കായി പ്രാർത്ഥിക്കുകയും ചെയ്യുവാൻ സൊക്കോട്ടോ രൂപതാധികൃതർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.