ഹെയ്തിയിൽ വൈദികനെ ആക്രമികൾ കൊലപ്പെടുത്തി

ഹെയ്തിയിലെ ക്യാപ്-ഹെയ്‌തിയൻ നഗരത്തിൽ വെച്ച് ഒരു സംഘം ആക്രമികൾ ഫാ. ആൻഡ്രെ സിൽവെസ്ട്രി എന്ന വൈദികനെ വെടിവെച്ച് കൊലപ്പെടുത്തി. ബാങ്കിൽ നിന്നും ഇറങ്ങിയ വൈദികണ് നേരെ മോട്ടോർ സൈക്കിളുകളിൽ എത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നോട്രെ ഡാം ഡി ലാ മെർസി ഇടവകയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാ. സിൽവെസ്ട്രെയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സെപ്റ്റംബർ ആറിന് ഓപ്പറേഷൻ റൂമിൽ വച്ച് മരണമടഞ്ഞുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹം കുറെ വർഷക്കാലം ഭവനരഹിതരെ ശുശ്രൂഷിക്കുകയും അനാഥരെ സഹായിക്കുകയും ചെയ്തിരുന്നു.

കൊലപാതകങ്ങൾ, ബലാത്സംഗം, കവർച്ചകൾ, തീപിടുത്തം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ക്രാച്ചെ ഡൈഫ് സംഘത്തിലെ രണ്ടാം നമ്പർ ഗ്വോ വോച്ചിനെ പോലീസ് അടുത്തിടെ കൊന്നതാണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംഘം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും വധിച്ചിരുന്നു.

ഹെയ്തിയിലെ രണ്ടാമത്തെ വലിയ നഗരമായ ക്യാപ് ഹെയ്തിയൻ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി കണക്കാക്കപ്പെടുന്ന സ്ഥലമായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.