ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം: വൈദികൻ ഗുരുതരാവസ്ഥയിൽ

സ്പാനിഷ് തലസ്ഥാനത്ത് ഈ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ മൂന്നു പേര്‍ മരണമടഞ്ഞു. ഒരു വൈദികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന്‍ മണിയോടെ മാഡ്രിഡിന്റെ മധ്യഭാഗത്തുള്ള ടോളിഡോ സ്ട്രീറ്റിലെ വിർജെൻ ഡി ലാ പലോമ ഇടവകയുടെ കെട്ടിടത്തിൽ പാചകവാതക ചോർച്ച ഉണ്ടായതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്.

വെള്ളം തിളപ്പിക്കാൻ വച്ചിരുന്ന പാത്രം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വാതക ചോർച്ചയിലും സ്ഫോടനത്തിലും കെട്ടിടം ഭാഗികമായി തകർന്നു. സ്‌ഫോടനത്തിൽ ബോയിലർ പരിശോധിക്കുന്ന 35 -കാരനായ ഇലക്ട്രീഷ്യൻ ഡേവിഡ് സാന്റോസ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ അരികിൽ നിന്നിരുന്ന 34 വയസുള്ള ഫാ. റൂബൻ പെരെസ് അയല ഗുരുതരാവസ്ഥയിൽ മാഡ്രിഡിലെ “ലാ പാസ്” ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു രണ്ടു പേരുകൂടി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈദികനായി പ്രാർത്ഥിക്കുവാൻ മാഡ്രിഡ് രൂപത വിശ്വാസികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.