തൊഴിലില്ലാത്തവർക്കും ദരിദ്രർക്കുമായി സ്വന്തം അലവൻസ് മാറ്റിവെച്ച്‌ വൈദികർ

ബീഹാറിലെ പാട്നയിൽ തൊഴിൽ രഹിതർക്കും ദരിദ്രർക്കുമായി അതിരൂപതയിലെ 84 ഓളം വൈദികർ തങ്ങളുടെ അലവൻസിന്റെ ഒരു ഭാഗം നീക്കിവെച്ചു. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സഹചര്യത്തിലാണ് വൈദികരുടെ സഹായം സാധാരണക്കാർക്ക് താങ്ങാകുന്നത്.

അതുകൂടാതെ, ആളുകൾക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ നൽകാനും അണുനാശിനികൾ, മാസ്കുകൾ എന്നിവ നിർമ്മിക്കാനും വിതരണം ചെയ്യാനും കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾക്കായി. കൊറോണ വൈറസിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പാട്‌ന അതിരൂപതയുടെ സെന്റർ ഫോർ സോഷ്യൽ സർവീസസ് ഡയറക്ടർ ഫാദർ അമൽ രാജ് പറയുന്നു.

1.3 ദശലക്ഷം കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങളാണ് ഈ പകർച്ചവ്യാധി മൂലമുണ്ടായ ലോക് ഡൗണിൽ പട്ടിണിയിലാകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജോലി നഷ്ട്ടപ്പെട്ട് ആളുകൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായി. തൊഴിൽ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തവർ തൊഴിൽരഹിതരായി മാറി.

ബീഹാർ നിവാസികളിൽ 33% പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഇവിടെ കത്തോലിക്കർ 1% ൽ താഴെ മാത്രമേയുളളൂ. പക്ഷേ സംസ്ഥാനത്തിന്റെ വികസനത്തിനായി ഇവിടെയുള്ള ആറ് രൂപതകളുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. ഈ പകർച്ചവ്യാധികൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കത്തോലിക്കാ സമൂഹത്തിന് കഴിഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്, കുടുംബങ്ങൾക്ക് വളർത്തു മൃഗങ്ങളെ നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.