നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ മോചിതനായി

തിങ്കളാഴ്‌ച തന്റെ ഇടവകാ വസതിയിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടു പോയ നൈജീരിയൻ പുരോഹിതൻ ഫാ. ബെൻസൺ ബുലസ് ലൂക്ക മോചിതനായി. കടുന സംസ്ഥാനത്തെ അഞ്ചുനയിൽ നിന്നായിരുന്നു ഒരു സായുധ സംഘം വൈദികനെ തട്ടിക്കൊണ്ടുപോയത്.

അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്ക് കടുനയിലെ രൂപതാ ചാൻസലർ ഫാ. ഉച്ചേച്ച്കു നന്ദി പറഞ്ഞു. നിലവിൽ ബന്ദികളായി കഴിയുന്ന എല്ലാവരുടെയും മോചനത്തിനായി തുടർന്നും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2009 മുതൽ ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിൽ ഒന്നായ ബോക്കോ ഹറാം രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറ്റാൻ കലാപം ആരംഭിച്ചപ്പോൾ മുതൽ നൈജീരിയയിൽ അരക്ഷിതാവസ്ഥ വർധിച്ചു വരുകയായിരുന്നു. മേച്ചിൽ ഭൂമിയുടെ പേരിൽ കർഷകരുമായി നിരന്തരമായി ഏറ്റുമുട്ടുന്ന ഫുലാനി, മിലി ഷിയാ ഗ്രൂപ്പുകളുടെ സാന്നിധ്യവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.