ആന്ധ്രാപ്രദേശിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

തെക്കൻ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ റെയിൽ‌വേ ട്രാക്കിൽ മുതിർന്ന കത്തോലിക്കാ വൈദികനെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തെലങ്കാന സംസ്ഥാനത്തെ ഖമ്മം രൂപതയിലെ ചിന്റ്റാകനി ഇടവകയിലെ പുരോഹിതനായ സന്തോഷ് ചെപ്പത്തിനി എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. 62 വയസായിരുന്നു അദ്ദേഹത്തിന്.

മൃതദേഹം ഡിസംബർ 10-ന് ആന്ധ്രയിലെ വിജയവാഡ റെയിൽവേ സ്റ്റേഷനു സമീപം ഒരു റെയിൽവേ പട്രോളിംഗ് സംഘമാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ഒരു വയോധികനാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് മരിച്ച ആളുടെ ഫോട്ടോയും മറ്റും പുറത്തുവിട്ടപ്പോഴാണ്, മരിച്ചത് വൈദികനാണെന്ന് തിരിച്ചറിഞ്ഞത്. രൂപതാധികൃതർ വൈദികന്റെ മരണം സ്ഥിരീകരിച്ചു.

വൈദികന്റെ ദുരൂഹമരണത്തിൽ വിശ്വാസികളും വൈദികരും ഒരുപോലെ നടുങ്ങിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.