മോഷണശ്രമത്തിനിടെ പരിക്കേല്‍പ്പിച്ച മോഷ്ടാക്കളോട് ക്ഷമിച്ച് വൈദികൻ

അമേരിക്കയിലെ സെന്റ് ലിയോ ദി ഗ്രേറ്റ് ദൈവാലയത്തിലെ ഇടവക വികാരി ഫാ. ബെർണാഡ് കാർമാനെ, മോഷണശ്രമത്തിനിടെ മോഷ്ടാക്കൾ അടിച്ച് പരിക്കേൽപ്പിച്ചു. നവംബർ 12 -നായിരുന്നു മോഷണശ്രമം നടന്നത്. തന്റെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞാതർ ആയുധം കൊണ്ട് ഫാ. ബെർണാഡിനെ മർദ്ദിക്കുകയായിരുന്നു. എന്നാൽ, തന്നെ അക്രമിച്ചവരോട് ക്ഷമിച്ച് മാതൃകയാവുകയാണ് അദ്ദേഹം.

“അക്രമികൾ ഒരു പുരുഷനും സ്ത്രീയും ആയിരുന്നു. അവരോട് എനിക്ക് പറയാനുള്ളത്, അവരിൽ ഒരു ജീവിതമാറ്റം ഉണ്ടാകേണ്ടത് ആവശ്യമാണ്. കാര്യങ്ങൾ വ്യത്യസ്തമായി കാണുകയും അക്രമവും കുറ്റകൃത്യവും സാഹചര്യം കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്ന് മനസ്സിലാക്കുകയും വേണം. നല്ലവരായിരിക്കുക, ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെ പിന്തുടരുക” – വൈദികൻ വെളിപ്പെടുത്തി.

അക്രമത്തിൽ പരിക്കേറ്റതിനാൽ അദ്ദേഹത്തിന് രക്തക്കുഴലിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അക്രമികൾ തന്നെ കൊലപ്പെടുത്താതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും അക്രമികളോട് ക്ഷമിക്കുന്നുവെന്നും ഫാ. ബെർണാഡ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.