ജിഹാദി ആക്രമണത്തിനുശേഷം തന്റെ വിശ്വാസികൾ എവിടെയാണെന്ന് അറിയാതെ പുരോഹിതൻ

Nigerien soldiers wait for instructions before attacking a enemy command and control node, during training at Camp Po, Burkina Faso, on Feb. 20, 2019, during Flintlock 19. Flintlock is an annual special operations and State Department exercise involving more than 2,000 soldiers, airmen, naval and police forces from more than 30 nations. Lessons learned at Flintlock strengthen global security institutions, promote multinational sharing of information, and develop interoperability among western and partner nations in North and West Africa. (Army photo by Richard Bumgardner)

ജിഹാദി ആക്രമണത്തിന് ശേഷം ചിതറിക്കപ്പെട്ട വിശ്വാസ സമൂഹത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാത്തതിനാൽ വേദനയിൽ കഴിയുകയാണ് മൊസാംബിക്കിലെ വൈദികനായ ഫാ. അന്റോണിയോ ചാംബോകോ. മാർച്ച് 24 നാണു ഒരു സംഘം ജിഹാദികൾ നഗരത്തെ ആക്രമിക്കുകയും വിശ്വാസികളുടെ സമൂഹം ചിതറിക്കുകയും ചെയ്തത്.

അജ്ഞാതരുടെ ഒരു സംഘം പൽമ നഗരത്തെ ആക്രമിക്കുകയായിരുന്നു. ഇതിൽ ഒരു ഡസൻ ആളുകൾ മരണമടയുകയും 50000 ത്തോളം നിവാസികൾ ഉള്ള നഗരത്തിന്റെ നിയന്ത്രണം ജിഹാദികൾ ഏറ്റെടുക്കുകയും ചെയ്തു. അതേ മാസം തന്നെ 29 ആം തീയതി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പാണ് തങ്ങൾ എന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ശിരഛേദം ചെയ്യപ്പെട്ട ആളുകളുടെ മൃതദേഹങ്ങളും വിരൂപമാക്കിയ മൃതദേഹങ്ങളും കണ്ടെത്തിയതായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന വെളിപ്പെടുത്തി. 11 ദിവസത്തെ ആക്രമണത്തിന് ശേഷം, ഏപ്രിൽ 4, ഈസ്റ്റർ ഞായറാഴ്ച, രാജ്യത്തിന്റെ സായുധ സേന വിജയകരമായി ഇസ്ലാമിക ഗ്രൂപ്പിന് നേരെ ആക്രമണം നടത്തി, നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു.

എന്നാൽ ആക്രമണത്തെ തുടർന്ന് പല സ്ഥലങ്ങളിലേക്ക് ചിതറിക്കപ്പെട്ട വിശ്വാസ സമൂഹത്തെ ഇനിയും ഒരുമിച്ചു ചേർക്കാൻ കഴിയാത്ത സങ്കടത്തിലാണ് വൈദികർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.