മൃതസംസ്ക്കാര ചടങ്ങ് നടത്തുന്നതിനിടെ വൈദികൻ ഹൃദയാഘാതം മൂലം മരിച്ചു

സ്‌പെയിനിലെ പാംപ്ലോണയിലെ ക്രിസ്റ്റോ റേയിലെ ഇടവക വികാരി ഫാ. ജോസ് മരിയ ഐകുവ ഒരു മൃതസംസ്ക്കാര ചടങ്ങ് നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ഒക്ടോബർ 21 വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.

വൈകുന്നേരം ആറുമണിക്കാണ് മൃതസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഫാ. ജോസ് മരിയക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. ഡോക്ടർമാരും രണ്ട് നഴ്സുമാരും ചടങ്ങിൽ സംബന്ധിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.