കോവിഡ് മൂലം മലയാളി വൈദികന്‍ നാഗ്പൂരിൽ അന്തരിച്ചു

ചങ്ങനാശ്ശേരി അതിരൂപത അംഗവും നാഗ്പുർ മിഷനിൽ സേവനം ചെയ്തു വരികയുമായിരുന്ന ഫാ. ലിജോ മാമ്പൂത്ര നിര്യാതനായി. 38 വയസായിരുന്നു. കോവിഡ് ബാധിതനായി ചന്ദ്രപൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണമടഞ്ഞത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുകയെന്നു നാഗ്പുർ അതിരൂപത വികാരി ജനറാൾ ഫാ. ജെറോം പിന്റോ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.