ചുഴലിക്കാറ്റിനിടയിലും വിശുദ്ധ കുർബാനയർപ്പിച്ച് ഫിലിപ്പീൻസിൽ ഒരു വൈദികൻ

ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ഒഡെറ്റ് ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീശിയടിക്കുന്ന ചുഴലിക്കാറ്റിലും ബോഹോളിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ദേവാലയത്തിൽ വിശുദ്ധ കുർബാനയർപ്പണം മുടങ്ങിയില്ല. ഫാ. വിർജിലിയോ സാലസ് ആണ് ചുഴലിക്കാറ്റിനെയും അവഗണിച്ച് വിശുദ്ധ കുർബാന അർപ്പിച്ചത്.

ശക്തമായ കാറ്റും വെള്ളവും പള്ളിയിലേക്ക് കയറാൻ തുടങ്ങിയിട്ടും തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന കുർബാന നിർത്തരുതെന്ന് ഫാ. സാലസ് വിശ്വാസികളോട് ആവശ്യപ്പെടുകയായിരുന്നു.

എബിഎസ്-സിബിഎൻ പുറത്തുവിട്ട വാർത്ത അനുസരിച്ച്, ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ദേവാലയത്തിലെ ഇടവക വികാരി ഫാ. ജോസ് സെസിൽ ലോബ്രിഗാസ്, ചുഴലിക്കാറ്റ് വീശിയടിച്ചു തുടങ്ങിയപ്പോൾ വിശുദ്ധ കുർബാനയർപ്പിച്ചു പ്രാർത്ഥിക്കാൻ ഫാ. സാലസിനോട് ആവശ്യപ്പെടുകയായിരുന്നു. ഭയം അനുഭവപ്പെട്ടെങ്കിലും വിശ്വാസികളുടെ ആത്മീയജീവിതത്തിൽ തങ്ങൾക്കുള്ള ഉത്തരവാദിത്വം നൽകുന്ന ശാന്തത തങ്ങൾക്കുണ്ടായിരുന്നെന്ന് ഫാ. ലോബ്രിഗാസ് സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.