മഞ്ഞിൽ ക്രിസ്തുരൂപം തീർത്ത് ഒരു വൈദികൻ

പ്രതികൂല കാലാവസ്ഥയിലും ക്രിസ്തുവിന്റെ സ്നേഹം വെളിപ്പെടുത്തതിനുള്ള അവസരമാക്കി മാറ്റുകയാണ് മാഡ്രിഡിൽ നിന്നുള്ള ഫാ. ടോനോ കാസഡോ. മഞ്ഞു വീഴ്ചയിൽ കുമിഞ്ഞു കൂടിയ മഞ്ഞുകൊണ്ട് ക്രിസ്തുവിന്റെ ക്രൂശിതരൂപം നിർമ്മിച്ചിരിക്കുകയാണ് ഈ വൈദികൻ. സാമൂഹ്യമാധ്യമങ്ങളിൽ വൈദികൻ പങ്കുവച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

മാഡ്രിഡിൽ കഴിഞ്ഞ ആഴ്ചകളിൽ അതി ശൈത്യമാണ് അനുഭവപ്പെട്ടത്. ഏതാണ്ട് 20 ഇഞ്ചിനു മുകളിലാണ് മഞ്ഞു വീഴ്ച. കടുത്ത മഞ്ഞു വീഴ്ച മൂലം നാല് പേർ ഇവിടെ മരണമടഞ്ഞിരുന്നു. സങ്കടകരവും  ദുഷ്കരവുമായ ഈ സാഹചര്യത്തിൽ ആണ് വൈദികൻ ദൈവസ്നേഹത്തിന്റെ പ്രതിരൂപത്തെ മഞ്ഞിൽ സൃഷ്ടിച്ചത്. ക്രൂശിതനായ ഈശോയുടെ വലിയ രൂപം ആണ് വൈദികൻ മഞ്ഞിൽ നിർമ്മിച്ചത്. ‘എന്റെ മഞ്ഞ് ഈശോ’ എന്ന തലക്കെട്ടിൽ ചിത്രങ്ങൾ വൈദികൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങൾ എപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.