കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്ന് ഒരു വൈദികൻ

കോവിഡ് പകർച്ചവ്യാധിക്കിടയിൽ രോഗികളിലേക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിലേക്കും ആശ്വാസം പകർന്ന് എത്തുന്ന ഒരു വൈദികനുണ്ട് പെറുവിൽ. പിയൂറയിലെ ക്രിസ്റ്റോ റേ ഇടവകയിലെ ഫാ. ജുവാൻ അർതുറോ ഗാർസിയ ട്രെല്ലെസ്. കോവിഡ് പകർച്ചവ്യാധി അത്യന്തം രൂക്ഷമായ ഈ സാഹചര്യത്തിൽ അനേകർക്ക് സാന്ത്വനവും പ്രതീക്ഷയും പകരുകയാണ് ഈ വൈദികൻ.

അനേകം രോഗികൾക്ക് ആത്മീയ ശുശ്രൂഷയും രോഗീലേപനവും ഈ വൈദികൻ നൽകുന്നു. ആശുപത്രികൾ സന്ദർശിച്ചാണ് രോഗികളിലേക്ക് എത്തുന്നത്. സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് രോഗികളുടെ കിടക്കയ്ക്ക് അരികിലെത്തിയാണ് അവരെ ആശ്വസിപ്പിക്കുന്നത്. രോഗികളെ ശ്രവിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല, ഡോക്ടർമാർ, നഴ്‌സുമാർ, മനഃശാസ്ത്രജ്ഞർ, ക്ലീനിംഗ് ജോലിക്കാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി.

2020 -ൽ കോവിഡ് പകർച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടത്തിൽ, ദരിദ്രരായ രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ സംഭാവന നൽകിയും ഈ വൈദികൻ ശ്രദ്ധേയനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.