ജൂബിലിയിൽ കോവിഡ് രോഗികളെ പരിചരിക്കാൻ വൈദികനും സന്യസ്തരും

തൃശൂർ അതിരൂപത കോവി‍ഡ് ഹെൽപ് ഡെസ്കിന്റെ ഭാഗമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ വൈദികനും സന്യസ്തരും സേവനം ആരംഭിച്ചു. എളനാട് പള്ളി വികാരി ഫാ. റിൻജോ ഓലപ്പുരയ്ക്കലും ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിലെ സിസ്റ്റർ ഷിജി എസ്കെഡി, സിസ്റ്റർ ഡെയ്സി എസ്കെഡി എന്നിവരും സ്കൂൾ സിസ്റ്റേഴ്സിലെ സിസ്റ്റർ ജിസ്മി ഒഎസ്എഫ്, സിസ്റ്റർ ലറ്റീഷ്യ ഒഎസ്എഫ് എന്നിവരുമാണ് ഇന്നലെ അഞ്ച് ദിവസത്തെ സേവനം ആരംഭിച്ചത്.

രോഗികളുമായി ആശയവിനിമയം നടത്തുക, ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുക, രോഗിയുടെ വിട്ടുകാരെ വിവരങ്ങൾ അറിയിക്കുക, പ്രാർത്ഥിക്കുക എന്നീ സേവനങ്ങളാണ് വൈദികരും സന്യസ്തരും ചെയ്യുന്നത്.

സി.എം.സി. സന്യാസിനീ സമൂഹത്തിലെ നാലു സിസ്റ്റേഴ്സ് കഴിഞ്ഞ ഒരാഴ്ച്ച കോവിഡ് വാർഡിൽ സേവനം പൂർത്തിയാക്കി. ഇനിയും വിവിധ സന്യസ്ത സമൂഹങ്ങളിൽ നിന്നും 20 സന്യസ്തർ അടുത്ത ദിവസങ്ങളിലായി കോവിഡ് രോഗികളെ സൗജന്യ പരിചരണത്തിനായി എത്തും.

ഫാ. നൈസൺ ഏലന്താനത്ത്, തൃശൂർ അതിരൂപത പി.ആർ.ഒ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.