കുറഞ്ഞ ചെലവിലെ കോവിഡ് വാക്സിൻ: പരീക്ഷണത്തിൽ പങ്കാളിയായി മൈക്രോബയോളജിസ്റ്റായ വൈദികൻ

ഡൊമിനിക്കൻ പുരോഹിതനും മൈക്രോബയോളജി ഡോക്ടറുമായ ഫാ. ഓസ്ട്രിയാക്കോ കുറഞ്ഞ ചിലവിൽ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതിൽ പങ്കാളിയാകുന്നു. അമേരിക്കൻ ഐക്യനാടുകളിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസ് കോളേജിൽ ബയോളജി, തിയോളജി പ്രൊഫസറാണ് ഫാ. ഓസ്ട്രിയാക്കോ.

അദ്ദേഹത്തിന്റെ പ്രോജക്റ്റ് ഇപ്പോഴും പ്രീ-ക്ലിനിക്കൽ വികസന ഘട്ടത്തിലാണ്. മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുൻപ് മൃഗങ്ങളിൽ പരീക്ഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഈ വൈദികൻ. അദ്ദേഹത്തിന്റെ സംരംഭം ‘പ്രോജക്ട് പഗാസ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനകം പല വാക്സിനുകളും സമ്പന്ന രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്.

എന്നാൽ പാവപ്പെട്ട രാജ്യങ്ങൾക്ക് വാക്സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കുറഞ്ഞ ചിലവിൽ സ്വയം വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഈ വൈദികൻ ശ്രമം ആരംഭിച്ചത്. വാക്സിനേഷന്റെ ഫലപ്രാപ്തി പരിശോധിക്കാൻ നിരവധി മാസങ്ങളെടുക്കുമെങ്കിലും, മൃഗങ്ങളിൽ  പരിശോധന നടത്തി വിജയിച്ചാൽ മാത്രമേ സർക്കാർ അനുമതി ആവശ്യപ്പെടുകയുള്ളൂവെന്ന് ഫാ. ഓസ്ട്രിയാക്കോ പറഞ്ഞു. അമേരിക്കയിലെ ലബോറട്ടറികളിലാണ് പരീക്ഷണങ്ങൾ നടത്തുക.

1997 -ൽ ഹോവാർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ ഓർഡർ ഓഫ് പ്രീച്ചേഴ്സിൽ (ഡൊമിനിക്കൻസ്) പ്രവേശിച്ചു. 2005 -ൽ ഫ്രിബോർഗ് സർവകലാശാലയിൽ നിന്നും ലിറ്റർജിയിൽ ഡോക്ടറേറ്റ് നേടി. “ബയോമെഡിസിൻ ആൻഡ് ബ്യാറ്റിറ്റിയൂഡ്സ്: കത്തോലിക്കാ ബയോഇത്തിക്സ്” എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.