നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടു പോയി; മോചനത്തിനായി പ്രാർത്ഥനയോടെ വിശ്വാസി സമൂഹം

നൈജീരിയയിലെ ഓണ്ടോ രൂപതയിൽ നിന്നും ഡിസംബർ ആറിന് വൈദികനെ തട്ടിക്കൊണ്ടു പോയി. ഫാ. ജോസഫ് അജായി എന്ന കത്തോലിക്കാ വൈദികനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ഓണ്ടോ രൂപത ആഹ്വാനം ചെയ്തു. നൈജീരിയൻ ഭദ്രാസന സെക്രട്ടറി ഫാ. വിക്ടർ ഇബിയേമി, തട്ടിക്കൊണ്ടു പോകൽ സ്ഥിരീകരിച്ചു.

“അക്കുരെ-ഇകെരെ ഹൈവേയിൽ വച്ചാണ് ഒണ്ടോയിലെ കത്തോലിക്കാ രൂപതയിലെ വൈദികനായ ഫാ. ജോസഫ് അജയിയെ തട്ടിക്കൊണ്ടു പോകുന്നത്. അദ്ദേഹത്തിന്റെ സുരക്ഷിതമായ മോചനത്തിനായി നിങ്ങളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു” – ഫാ. വിക്ടർ ഇബിയേമി പറഞ്ഞു. ഫാ. ജോസഫ് ഓടിച്ചിരുന്ന കാർ എവിടെയാണെന്ന് ഇനിയും കണ്ടെത്തനായിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടതല്ലാതെ തട്ടിക്കൊണ്ടു പോയവരുടെ വിശദാംശങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മുസ്ലീം ഭീകരസംഘടനയായ ബോക്കോ ഹറാം, കലാപം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ച 2009 മുതൽ നൈജീരിയ അരക്ഷിതാവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.